പാരമ്പര്യ വൈദ്യന്മാര്‍ പരിശോധന നടത്തരുത്
കൊച്ചി: ആവശ്യമായ യോഗ്യതയില്ലാത്തവരും നിയമം അനുസരിച്ച് രജിസ്ട്രേഷന്‍ ചെയ്യാത്തവരും ഭാരതീയ വൈദ്യ രീതികളില്‍ പ്രാക്ടീസ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യന്‍ മെഡിക്കല്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിയമമോ ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമമോ അനുസരിച്ച് രജിസ്ട്രേഷന്‍ നടത്തിയവര്‍ മാത്രമേ ആയുര്‍വേദം, സിദ്ദ, യുനാനി എന്നീ വൈദ്യമേഖലകളില്‍ പ്രാക്ടീസ് ചെയ്യാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വഞ്ചിയൂര്‍ മഠം ധന്വന്തരി സന്നിധാനവും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചുകൊണ്ട് ചീഫ് ജസ്റിസ് ജെ. എല്‍. ഗുപ്ത, ജസ്റിസ് എം. രാമചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേരള ആയുര്‍വേദ വൈദ്യ ഫെഡറേഷനും നാട്ടുചികിത്സാ സംഘം കട്ടപ്പനയും നിയമപ്രകാരമുള്ള രജിസ്ട്രേഷനില്ലാത്ത മറ്റുള്ളവരും നല്‍കിയ 44 ഹര്‍ജികള്‍ കോടതി തള്ളി.












Click it and Unblock the Notifications