ജഡ്ജി മര്‍ദിച്ച സംഭവം: മാധ്യമങ്ങള്‍ക്ക് വിലക്ക്
കൊച്ചി: മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന ആരോപണം നേരിടുന്ന ജസ്റിസ് ജെ. എം. ജെയിംസിനെതിരായ ഹര്‍ജിയിന്മേലുള്ള കോടതി നടപടികള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഹൈക്കോടതി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കിഴക്കമ്പലം സ്വദേശി കെ. എസ്. രവീന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജിമേല്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റിസ് ജെയിംസിനെ ജോലിയില്‍ നിന്നും മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനും കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും തടയാനും നിര്‍ദേശിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ജയിംസിനോട് അനിശ്ചിതകാലത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടണമെന്നും സംഭവത്തെ കുറിച്ച് റിട്ടയേഡ് സുപ്രിം കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ജസ്റിസുമാരായ കെ. എസ്. രാധാകൃഷ്ണന്‍, എസ്. ശങ്കരസുബന്‍, ജെ. ബി. കോശി എന്നിവര്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. മര്‍ദനമേറ്റെന്ന് ആരോപിക്കപ്പെടുന്ന സനീഷില്‍ നിന്നും ജഡ്ജിയുടെ ഗണ്‍മാനില്‍ നിന്നും ജഡ്ജിമാര്‍ തെളിവെടുത്തു.












Click it and Unblock the Notifications