കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മലയാളികളെ അവഗണിച്ചു: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ദില്ലിയില്‍ നടത്തിയ പ്രവാസി ഭാരതീയ സംഗമത്തില്‍ ഗള്‍ഫ് മലയാളികളെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ജനവരി 10 വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

ഗള്‍ഫ് മലയാളികള്‍ക്ക് സമ്മേളനത്തില്‍ അര്‍ഹമായ അംഗീകാരം നല്കിയില്ല. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട തലങ്ങളിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തും. - ആന്റണി പറഞ്ഞു.

ജിമ്മിനെക്കുറിച്ച് സംശങ്ങളുള്ള എല്ലാ ആളുകളോടും സര്‍ക്കാര്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയപരിഗണനകള്‍ക്കപ്പുറം സ്ഥിരതയാര്‍ന്ന ഒരു വികസന നയം രൂപീകരിക്കാനും നിക്ഷേപകര്‍ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് ശ്രമം. ഇന്‍ഫോസിസിന്റെ വരവ് മറക്കാനാവില്ല. വിപ്രോയുടെ അസിംപ്രേംജിയുമായി ചര്‍ച്ച നടത്തി. വിപ്രോയും അധികം വൈകാതെ കേരളത്തിലെത്തും. - ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X