13,000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വച്ച് പൊലീസ് 13000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു.
ലോറിയില്‍ കയറ്റിയ കണ്ടയിനറില്‍ 13,000 ലിറ്റര്‍ സ്പിരിറ്റ് 374 കന്നാസുകളിലാണ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടി പൊലീസ് പിടിച്ചെടുത്തു. ലോറി ഡ്രൈവര്‍ വരദനെയും തിരുവനന്തപുരത്തെ അബ്കാരി ഏജന്റെന്ന് കരുതുന്ന തൃശൂര്‍കാരനായ ബിനോയിയെയും അറസ്റ് ചെയ്തു. പൊതുവിപണിയില്‍ 15 ലക്ഷത്തിലേറെ വില മതിക്കുന്ന സ്പിരിറ്റാണിത്. വാളയാറ് ചെക്ക്പോസ്റ് കടന്നാണ് ലോറി എത്തിയത്. ലോറിയില്‍ ആസ്ത്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആപ്പിളാണെന്ന് കാണിയ്ക്കുന്ന രേഖകള്‍ ഡ്രൈവറുടെ പക്കലുണ്ടായിരുന്നു.
ലോറിയില്‍ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമ്പാന്നൂര്‍ പൊലീസ് നടത്തിയ തിരിച്ചിലിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. റെയില്‍വേസ്റേഷന് സമീപം ഉള്ള ഫ്ലൈഓവറില്‍ വച്ചാണ് പൊലീസ് ലോറി പിടികുടിയത്. കിള്ളിപ്പാലത്തുവെച്ച് ലോറി തടഞ്ഞെങ്കിലും അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.












Click it and Unblock the Notifications