നദികളിലെ വെള്ളം വില്‍ക്കരുത്: സുധീരന്‍
കോഴിക്കോട്: നദികളിലെ വെള്ളം വില്‍ക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്ന് വി. എം. സുധീരന്‍ എം പി ആവശ്യപ്പെട്ടു.
ഇതിനൊപ്പം കടല്‍ മണല്‍ കഴുകി ഉപയോഗിയ്ക്കാനായി കരാര്‍ നല്‍കുന്ന പദ്ധതിയും ഉപോക്ഷിയ്ക്കണം. ഇത് കടലിലെ പരിസ്ഥിതിയെ ബാധിയ്ക്കും. മീനിന്റെ ലഭ്യതയും കുറയ്ക്കും. മീന്‍പിടിത്ത തൊഴിലാളികളെ ഇത് മോശമായി ബാധിയ്ക്കും.
കോണ്‍ഗ്രസ് (എസ്) സംഘടിപ്പിച്ച സി. എച്ച്. ഹരിദാസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.
നദീജല വില്പന സംബന്ധിച്ച് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. പ്രശ്നം വിവാദമായപ്പോള്‍ പെരിയാര്‍ പദ്ധതി ജിമ്മില്‍ അവതരിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാരെടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കുകയാണ് വേണ്ടത്. നദീജലം വില്‍ക്കരുതെന്നാണ് കെ പി സി സി ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടത്.
ജിമ്മില്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങളും കണക്കിലെടുക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications