എറണാകുളം-കോഴിക്കോട് പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ്
കൊച്ചി: എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് പുതിയ ഇന്റര്‍സിറ്റി എക്സ്പ്രസ് ജനവരി 19 മുതല്‍ ഓടിത്തുടങ്ങും.
ജനവരി 19ന് വൈകീട്ട് 5.30ന് കോഴിക്കോട് നിന്ന് ഇന്റര്‍സിറ്റി എക്സ്പ്രസ് പുറപ്പെടും. രാത്രി 9.45ന് എറണാകുളം ജംഗ്ഷനിലെത്തും. കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തീവണ്ടിയ്ക്ക് പച്ചക്കൊടി വീശും.
ജനവരി 20 മുതല്‍ തീവണ്ടി സാധാരണ നിലയില്‍ ഓടിത്തുടങ്ങും. രാവിലെ 6.45ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടി 11.20ന് കോഴിക്കോട്ടെത്തും. വൈകീട്ട് 5.30ന് കോഴിക്കോട് നിന്ന് തിരിക്കും. രാത്രി 9.45ന് എറണാകുളത്തെത്തും.
തീവണ്ടിയില്‍ എ സി ചെയര്‍കാര്‍, 10 സെക്കന്റ് ചെയര്‍ കാര്‍, ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ എന്നിവയുണ്ടാവും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍ എന്നീ സ്റേഷനുകളില്‍ തീവണ്ടി നിര്‍ത്തും.












Click it and Unblock the Notifications