അബുസലിമിനെ വിട്ടുകിട്ടിയേക്കും
ലിസ്ബന്‍ : പോര്‍ച്ചുഗലില്‍ തടവില്‍ കഴിയുന്ന അധോലോക നേതാവ് അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയേക്കുമെന്ന് സൂചന. അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു.
അബുസലിമിന് വധിശിക്ഷ നല്കില്ലെന്നും ജീവപരന്ത്യം തടവ് 25 വര്‍ഷത്തിനപ്പുറം നല്കില്ലെന്നും കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് കോടതിയില്‍ ഇന്ത്യ ബോധിപ്പിച്ചു. അനിശ്ചിതകാലത്തേക്ക് തടവില്‍ വയ്ക്കില്ലെന്ന് ഉറപ്പുനല്കിയാല്‍ മാത്രമേ തടവുകാരെ കൈമാറ്റം ചെയ്യാവൂ എന്നതാണ് പോര്‍ച്ചുഗീസിലെ നിയമം. അതുകൊണ്ടാണ് ഇന്ത്യ ഈ തീരുമാനം എടുത്തതെന്ന് വാര്‍ത്താവിതരണ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇനി ഇക്കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്ന് തീരുമാനിക്കേണ്ടത് പോര്‍ച്ചുഗീസ് സര്‍ക്കാരാണെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ അബു സലിം മുംബൈ സ്ഫോടന പരമ്പരയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. അബു സലിമിനോടൊപ്പം പോര്‍ച്ചുഗീസിലെ ലിസ്ബന്‍ ജയിലില്‍ കഴിയുന്ന നടി മോണിക്ക ബേദി, സയിദ് ഹൈദര്‍ എന്നിവരെ കൂടി വിട്ടുകിട്ടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications