കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖ് മിസൈല്‍ എഞ്ചിനുകള്‍ വാങ്ങി: യുഎന്‍

  • By Staff
Google Oneindia Malayalam News

യുനൈറ്റഡ് നാഷന്‍സ്: ഇറാഖ് മിസൈല്‍ എഞ്ചിനുകള്‍ ഇറക്കുമതി ചെയ്തതായി ഐക്യരാഷ്ട്രസമിതി. കഴിഞ്ഞ ദിവസം യുഎന്‍ ആയുധപരിശോധകസംഘത്തലവന്‍ ഹാന്‍സ് ബ്ലിക്സാണ് ഈ വിവരം ഐക്യരാഷ്ട്രസമിതിയെ അറിയിച്ചത്.

ഇറാഖ് ഐക്യരാഷ്ട്രസമിതിയ്ക്ക് നല്കിയ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും പട്ടിക അപൂര്‍ണ്ണമാണെന്നും ഹാന്‍സ് ബ്ലിക്സ് റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു. ഇറാഖിലെ ശാസ്ത്രജ്ഞരെയോ ആയുധപദ്ധതികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാന്‍ ഇറാഖ് അനുവദിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ മൊഹമ്മദ് എല്‍ബാരദെ കുറ്റപ്പെടുത്തി. ഇറാഖില്‍ ആയുധപരിശോധനനടത്തിവരുന്ന സംഘം കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

അതേ സമയം ഇറാഖിന്റെ പക്കല്‍ ആണവായുധങ്ങളോ കൂട്ടനാശത്തിനുതകുന്ന ജൈവ-രാസായുധങ്ങളോ കണ്ടെത്താന്‍ ആയുധപരിശോധകസംഘത്തിന് കഴിഞ്ഞിട്ടില്ല. അതേ സമയം ആയുധപരിശോധകര്‍ ഇറാഖില്‍ അന്വേഷണപരിധി ലംഘിക്കുകയാണെന്ന് ഇറാഖ് ആരോപിച്ചു. ബ്രിട്ടനും അമേരിക്കയും ഇറാഖില്‍ നുഴഞ്ഞുകയറ്റക്കാരിലൂടെ ചാരപ്പണി നടത്തുകയാണെന്നും ഇറാഖ് ഉപപ്രധാനമന്ത്രി താരിഖ് അസീസ് ആരോപിച്ചു.

ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി വര്‍ധിക്കുകയാണ്. യുഎസും ബ്രിട്ടനും കൂടുതല്‍ ആയുധസന്നാഹങ്ങള്‍ നടത്തുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ യുഎസ് കേന്ദ്ര കമാന്റ് ആസ്ഥാനത്ത് നിന്നും യുദ്ധ ആസൂത്രകര്‍ ഗള്‍ഫ് മേഖലയിലേക്ക്നീങ്ങി. 275 ആര്‍മി റിസര്‍വ് യൂണിറ്റുകളോട് ഫിബ്രവരി 15നകം യുദ്ധസജ്ജരാകാന്‍ യുഎസ് നിര്‍ദേശം നല്കിയിട്ടുണ്ട്. ഗള്‍ഫിലേക്ക് പട്ടാളക്കാരെ അയക്കാന്‍ ആസ്ത്രേലിയയും ജനവരി 10 വെള്ളിയാഴ്ച സന്നദ്ധമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X