കേരളത്തില്‍ നഴ്സിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍
കൊച്ചി: ഓസ്ട്രേലിയന്‍ ആശുപത്രികള്‍ കേരളത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള നഴ്സിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു.
അമൃത ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് പോലുള്ള കേരളത്തിലെ ആശുപത്രികളുടെ സഹകരണത്തോടെ നഴ്സിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കാനാണ് നീക്കം.
കേരളത്തിലെ ആശുപത്രികളുടെ അധികൃതരുമായി ചര്‍ച്ച നടത്താന്‍ അടുത്തുതന്നെ ഓസ്ട്രേലിയന്‍ സംഘം കേരളത്തിലെത്തും. ഡിസംബറില്‍ കേരളം സന്ദര്‍ശിക്കാനായിരുന്നു നേരത്തെ കരുതിയിരുന്നെതെങ്കിലും ബാലിയിലെ അല്‍ ക്വെയ്ദ അക്രമണ ഭീഷണിയെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.
ആസ്ട്രേലിയയില്‍ വൈദ്യരംഗത്ത് 40,000 തൊഴിലവസരങ്ങളുണ്ടെന്ന് ഇന്തോ-ആസ്ട്രേലിയന്‍ ചേംബര്‍ ഒഫ് കോമേഴ്സ് ഡയറക്ടര്‍ സി. ശരത് ചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നഴ്സിംഗ് സ്കൂളുകള്‍ സ്ഥാപിക്കുകയും നഴ്സുമാരെയും ഫിസിയോതെറാപ്പിസ്റുകളെയും ലബോട്ടറി ടെക്നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യുകുമാണ് ആസ്ട്രേലിയന്‍ ആശുപത്രികളുടെ ലക്ഷ്യം.
ക്വാന്താസ്, ആസ്ട്രേലിയന്‍ എയര്‍ലൈന്‍സ് എന്നിവ നെടുമ്പാശേരിയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്.












Click it and Unblock the Notifications