തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ 12,320 പേര്‍ക്ക് അയോഗ്യത
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ 12,320 പേര്‍ക്ക് അയോഗ്യത. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട് കണക്കുകള്‍ നല്‍കാത്തതുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കാണ് ഈ നിരോധനം.
2000 സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ട് ഇതുവരെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ കാണിയ്ക്കാത്തവര്‍ക്കെതിരെയാണ് നടപടി തിരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് പേര്‍ക്കും വിലക്ക് ബാധകമാണ്. ആദിവാസി നേതാവ് ജാനുവും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ പെടും. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തില്‍ നിന്നാണ് ജാനു മത്സരിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍ മോഹന്‍ദാസാണ് ഇത് വ്യക്തമാക്കിയത്. 60,000 പേരാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ കണക്ക് കാണിയ്ക്കാത്തതിന് കമ്മിഷന്‍ 15,109 പേര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ഈ കാരണം കാണിയ്ക്കല്‍ നോട്ടീസിന് പോലും മറുപടി നല്‍കാത്തവരെയാണ് അഞ്ചുവര്‍ഷത്തേയ്ക്ക് മത്സരിയ്ക്കുന്നതില്‍ നിന്ന് വിലക്കിയത്.












Click it and Unblock the Notifications