കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിംല്‍ 31,000 കോടിയുടെ പദ്ധതികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ 31,000 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനവരി 11 ശനിയാഴ്ച കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്ക് പുറമെ സ്വകാര്യ സംരംഭകരും പദ്ധതികള്‍ മുന്നോട്ടുവെക്കും.

ആഗോള നിക്ഷേപക സമ്മേളനത്തിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല. പ്രതിപക്ഷവുമായി അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വകാര്യ നിക്ഷേപം തേടുകയാണ് ചെയ്യുന്നത്.

ഇന്‍ഫോസിസിന്റെ വരവോടെ ഐ ടി ഭൂപടത്തില്‍ കേരളം സ്ഥാനം പിടിക്കുകയാണ്. ആഗോള നിക്ഷേപക സമ്മേളനത്തിന് ശേഷം പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കും.

കേരളം ഇന്നലത്തെ നിലയില്‍ തുടര്‍ന്നാല്‍ അപകടരമായ സ്ഥിതിയിലേക്കാണ് പോവുക. നിക്ഷേപമില്ലാതെ തൊഴില്‍ അവസരങ്ങളുണ്ടാവില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X