കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എരുമേലി പേട്ടതുള്ളല്‍ നടന്നു

  • By Staff
Google Oneindia Malayalam News

ശബരിമല: എരുമേലി പേട്ടതുള്ളല്‍ ജനവരി 11 ശനിയാഴ്ചയാണ്. ആദ്യം അമ്പലപ്പുഴ സംഘത്തിന്റെയും പിന്നീട് ആലങ്ങാട്ട് സംഘത്തിന്റെയും പേട്ട കൊച്ചമ്പലത്തില്‍ നിന്നാരംഭിച്ച് വാവരുപള്ളിയില്‍ കാണിക്കയിട്ട് വലിയമ്പലത്തില്‍ അവസാനിക്കും.

കൃഷ്ണപ്പരുന്തിനെ കണ്ടാല്‍ ഉടന്‍ അമ്പലപ്പുഴക്കാരുടെ പേട്ടതുള്ളല്‍ തുടങ്ങും. ആകാശത്ത് തെളിയുന്ന വെള്ളിനക്ഷത്രം കണ്ട്കൊണ്ടാണ് ആലങ്ങാട്ടു സംഘത്തിന്റെ പേട്ട പുറപ്പെടുന്നത്. ജനവരി 14നാണ് മകരവിളക്ക്.

12-ന് ഞായറാഴ്ച മകരവിളക്കിനായി ക്ഷേത്രം ശുദ്ധിചെയ്യും. തന്ത്രി കണ്ഠരര് മോഹനരെ12-ന് രാവിലെ പത്തിന് ആചാരപരമായ ചടങ്ങുകളോടെ പതിനെട്ടാം പടിക്കു താഴെ സ്വീകരിക്കും. മേല്‍ശാന്തി പെരികമന ശങ്കരനാരായണന്‍ നമ്പൂതിരി തന്ത്രിയുടെ കാല്‍ കഴുകിച്ച് കൈപിടിച്ച് പതിനെട്ടാം പടിയിലൂടെ സോപാനത്തിലേക്കാനയിക്കും.

തിരുവാഭരണ ഘോഷയാത്ര 12-നാണ് ഉച്ചയ്ക്ക് പന്തളം വലിയ വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ നിന്ന് പുറപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X