റെയ്ഡ്: റൂറല്‍ എസ് പിയെ മാറ്റി
തിരുവനന്തപുരം: പാസ്പോര്‍ട്ട് അപേക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റൂറല്‍ എസ് പി ജി. ലക്ഷ്മണയെ മാറ്റി.
വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലക്ഷ്മണയ്ക്ക് പുതിയ നിയമനം നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ച് എസ് പി ടി. കെ. വിനാേേദ്കുമാറാണ് പുതിയ റൂറല്‍ എസ് പി.
റെയ്ഡ് സംബന്ധിച്ച വിജിലന്‍സ് എസ് പി ശ്രീസുകന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലക്ഷ്മണയ്ക്ക് പുറമെ ഡി വൈ എസ് പി ജി. ഗിരീശന്‍, കോണ്‍സ്റബിള്‍മാരായ മധു, രാജന്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ടായിരുന്നു.












Click it and Unblock the Notifications