കയ്യേറിയ ഭൂമിയില്‍ ആദിവാസികള്‍ കൃഷി ചെയ്യും
കല്പറ്റ: വയനാട്ടിലെ മുത്തങ്ങയിലെ കയ്യേറിയ ഭൂമിയില്‍ ആദിവാസികള്‍ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
കുടില്‍ കെട്ടി താമസം തുടങ്ങിയ ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചു. ആദിവാസികള്‍ ഭൂമി കയ്യേറിയിട്ട് ജനവരി 11 ശനിയാഴ്ചത്തേക്ക് ആറ് ദിവസം തികയുകയാണ്.
കൂടുതല്‍ ആദിവാസികള്‍ മുത്തങ്ങയിലെത്തിയിട്ടുണ്ട്. ആയിരത്തിലേറെ ആദിവാസികളാണ് ഇപ്പോള്‍ കയ്യേറിയ ഭൂമിയിലുള്ളത്.
കൃഷി ചെയ്യുന്നതിന് മുന്നോടിയായി ഭൂമിയില്‍ ഗോത്രപൂജ നടത്തുമെന്നും അതിന് ശേഷം കൃഷി ചെയ്തുതുടങ്ങുമെന്നും ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു പറഞ്ഞു.
കയ്യേറിയ ഭൂമി ഒഴിപ്പിക്കാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെയുണ്ടായിട്ടില്ല.












Click it and Unblock the Notifications