Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണം: വെള്ളാപ്പള്ളി

കൊല്ലം: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടാവണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പെന്തകോസ്ത് സഭ പോലുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പണം ഉപയോഗിച്ച് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുണ്ട്. മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തവനം നടത്തുന്നവര്‍ പ്രധാനമായും പണത്തിന് വേണ്ടിയാണ് അത് ചെയ്യുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണത്തിന്റെ ആവശ്യകതയെ കുറിച്ച് ബി ജെ പി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ദളിതുകളുടെ അവശത മതപരിവര്‍ത്തനം കൊണ്ടുമാത്രം അവസാനിക്കുന്നില്ല. അവശ ക്രൈസ്തവരായി അറിയപ്പെടുന്ന അവര്‍ പുലയ പള്ളികളില്‍ പ്രാര്‍ഥന നടത്തേണ്ടിവരുന്നു.

കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനത്തിന് പ്രധാന കാരണം ഹിന്ദു മതത്തിലെ അനൈക്യമാണ്. മറ്റ് മതങ്ങള്‍ ഐക്യത്തോടെ നില്‍ക്കുമ്പോള്‍ ഹിന്ദുമതം വിഭജിച്ചുനില്‍ക്കുന്നു. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ബുദ്ധമതത്തിന് നേരിടേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കും ഹിന്ദു മതത്തിനും.

എല്ലാ വിഭാഗങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ത്തുമ്പോള്‍ മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+