കേന്ദ്രനയത്തിനെതിരെ ഡിഎംകെ
ചെന്നൈ: ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കരുതെന്ന് ഡി എം കെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തെ ഡി എം കെ എക്സിക്യൂട്ടീവ് കമ്മിറ്റി പാസാക്കിയ പ്രമേയം വിമര്‍ശിച്ചു.
എന്‍ ഡി എയിലെ മുഖ്യകക്ഷിയായ ബി ജെ പിയുമായി സ്വരചേര്‍ച്ചയില്ലായ്മയിലാണ് ഡി എം കെ ഇപ്പോള്‍. എഐഎഡിഎംകെയുമായി ബി ജെ പി അടുത്തുകൊണ്ടിരിക്കുകയുമാണ്.
ആഗോളവല്‍ക്കരണം രാജ്യത്തിന്റെ സോഷ്യലിസ്റിക് റിപ്പബ്ലിക് എന്ന പരിവേഷത്തെ ഇല്ലാതാക്കുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കേന്ദ്രം നടപടികള്‍ സ്വീകരിക്കണം.
വികസിത രാജ്യങ്ങളുടെ ചരക്കുകള്‍ വിറ്റഴിക്കാനുള്ള ഒരു വിപണി മാത്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ഇത് അപകടപ്പെടുത്തും.
ഭവാനി പുഴയ്ക്ക് കുറുകെ ഡാം കെട്ടുന്നതില്‍ നിന്നും കേരളം പിന്തിരിഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മറ്റൊരു പ്രമേയം മുന്നറിയിപ്പ് നല്‍കി. ഡാം കെട്ടുന്നതില്‍ നിന്നും കേരളത്തെ തടയണമെന്ന് പ്രമേയം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications