Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിക്ഷേപക സൗഹൃദാന്തരീക്ഷം

ദില്ലി: കേരളത്തില്‍ നിക്ഷേപക സൗഹൃദാന്തരീക്ഷമൊരുങ്ങിയിട്ടുണ്ടെന്ന് മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

ദില്ലിയില്‍ നടന്ന പ്രവാസി ഭാരതീയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.

കേരളത്തിന്റെ വികസനത്തിന് വിദേശ നിക്ഷേപം വേണമെന്ന കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടായിട്ടുണ്ട്. വിവാദപരമായ പദ്ധതികളൊന്നും ആഗോള നിക്ഷേപക സമ്മേളനത്തില്‍ ഉള്‍പ്പെടുത്തില്ല.

പ്രവാസി ഭാരതീയ സംഗമത്തില്‍ ഗള്‍ഫ് മലയാളികളെ അവഗണിച്ചതില്‍ ഹസ്സന്‍ കേന്ദ്രസര്‍ക്കാരിനെ അപലപിച്ചു. സംഗമത്തില്‍ പങ്കെടുത്ത പല വിദേശ മലയാളികളും കേരളത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.

അന്തര്‍ദേശീയ നിലവാരമുള്ള ഒരു മെഡിക്കല്‍ സര്‍വകലാശാല കേരളത്തില്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് സിംഗപ്പൂരില്‍ നിന്നുള്ള സി. സി. ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ വി. വേണു വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+