ഇന്‍ഫോസിസ് 300 പേരെ നിയമിക്കും
ബാംഗ്ലൂര്‍: കേരളത്തില്‍ ഇന്‍ഫോസിസ് ഈ വര്‍ഷം 300 സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ നിയമിക്കും. ഇന്‍ഫോസിസ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ എസ്. ഗോപാലകൃഷ്ണന്‍ അറിയിച്ചതാണ് ഇക്കാര്യം.
നാല് വര്‍ഷം കൊണ്ട് 10,000 എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്കും. രാജ്യത്തെ വിവിധ എഞ്ചിനീയറിംഗ് കോളെജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെങ്കിലും കേരളത്തിലെ എഞ്ചിനീയറിംഗ് കോളെജുകള്‍ക്ക് മുന്‍ഗണന നല്കും. - അദ്ദേഹം പറഞ്ഞു.
സ്വന്തം കെട്ടിടത്തിലായിരിക്കില്ല കമ്പനിയുടെ ആദ്യ ഡവലപ്മെന്റ് കേന്ദ്രം ആരംഭിക്കുകയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സാധാരണ നിലയില്‍ സ്വന്തമായി സ്ഥലം വാങ്ങി അവിടെ സ്വന്തമായി കാമ്പസ് വികസിപ്പിച്ചെടുക്കുകയാണ് ഇന്‍ഫോസിസിന്റെ രീതി. കേരളത്തില്‍ എവിടെയാണ് ഇന്‍ഫോസിസ് കേന്ദ്രം തുടങ്ങുകയെന്ന കാര്യം ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയില്ല. കൊച്ചിയിലും തിരുവനന്തപുരത്തും സ്ഥലം നോക്കുന്നുണ്ട്. സ്ഥലം തിരഞ്ഞെടുത്ത ശേഷം സര്‍ക്കാരുമായി ബന്ധപ്പെടും. 600 പേര്‍ക്ക് ജോലി ചെയ്യാവുന്ന ആദ്യകെട്ടിടത്തിന് 30 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പൈക്കാണ് കാമ്പസിന്റെ നിര്‍മാണച്ചുമതല. ഇന്‍ഫോസിസ് കേരളത്തിലേക്ക് വരാന്‍ മടിച്ചതിന്റെ കാരണം ഇവിടുത്തെ തൊഴിലാളിയൂണിയനുകളുടെ അമിതമായ ഇടപെടലാണ്. നേരത്തെ കേരളത്തില്‍ കേന്ദ്രം തുടങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങുകയായിരുന്നു. ഇപ്പോള്‍ അന്തരീക്ഷം മാറിയിട്ടുണ്ട്- ഗോപാലകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications