ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: കൊലക്കേസില്‍ പ്രതിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ജംഗ്ഷനില്‍ വെച്ച് വെട്ടിക്കൊന്നു.
അമ്പലത്തറ രാജീവ്ഗാന്ധി നഗര്‍ മഞ്ജുഭവനില്‍ പുരുഷോത്തമനെ (19)യാണ് കൊന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ആറംഗസംഘമാണ് പുരുഷോത്തമനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
രക്തം വാര്‍ന്നൊലിച്ച നിലയില്‍ 20 മിനുട്ടോളം നടുറോഡില്‍ കിടന്ന പുരുഷോത്തമനെ സഹോദരനെത്തിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ പുരുഷോത്തമന്‍ മരിച്ചു.
ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന പുരുഷോത്തമന്‍ ആറ് മാസം മുമ്പാണ് ഡി വൈ എഫ് യിലേക്ക് മാറിയത്. ഈയിടെ വേപ്പുമ്മൂട്ടില്‍ നടന്ന കൊലപാതക കേസിലും ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കാലുകള്‍ വെട്ടിയ കേസിലും പ്രതിയാണ് പുരുഷോത്തമന്‍.












Click it and Unblock the Notifications