ദേശീയ യുവജനോത്സവം തുടങ്ങി
തിരുവനന്തപുരം: എട്ടാമത് ദേശീയ യുവജനോത്സവം തുടങ്ങി. കേന്ദ്ര-സംസ്ഥാന യുവജന വകുപ്പും നെഹ്രു യുവകേന്ദ്രവും ചേര്‍ന്നാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നത്.
ഏകദേശം 3,000 യുവാക്കള്‍ സാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. നഗരത്തില്‍ എട്ട് വേദികളിലായി ആറ് ദിവസം നീണ്ടുനില്ക്കുന്നതാണ് ഉത്സവം.
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനവരി 12നാണ് എല്ലാ വര്‍ഷവും ദേശീയ യുവജനോത്സവം നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ആനന്ദ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി എ.കെ. ആന്റണി, കേന്ദ്ര മന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്‍, വിക്രം വര്‍മ്മ, സംസ്ഥാന യുവജനക്ഷേമമന്ത്രി എം.എ. കുട്ടപ്പന്‍, പ്രവാസി മന്ത്രി എം.എം. ഹസ്സന്‍ എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications