തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു
പന്തളം: ശബരിമല ശ്രീ ധര്‍മ്മശാസ്താവിന് മകരസംക്രമ ദിവസം ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഘോഷയാത്ര പുറപ്പെ ട്ടു.
തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം ശബരിമലയിലേക്ക് പോകേണ്ടിയിരുന്ന പന്തളം രാജ പ്രതിനിധി മകയിരം നാള്‍ രാജരാജവര്‍മ്മ വാലായ്മ മൂലം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നില്ല. രാജകുടുംബത്തില്‍ പ്രസവം നടന്നതിനെ തുടര്‍ന്നാണ് രാജ പ്രതിനിധിയ്ക്ക് വാലായ്മ.
അതുകൊണ്ട് രാജകീയ ആചാരങ്ങള്‍ ഒഴിവാക്കിയാണ് ഇക്കുറി തിരുവാഭരണ ഘോഷയാത്ര. മകരവിളക്കിനുശേഷം ശബരിമലയില്‍ പന്തളം തമ്പുരാന്‍ പങ്കെടുക്കേണ്ട ചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകില്ല.
പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ച തിരുവാഭരണങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ നാലിന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വച്ചു. ഉച്ചയ്ക്ക് 12-ന് നടയടച്ച് പ്രത്യേക പൂജകള്‍ നടത്തി.
പൂജകള്‍ക്കും ദീപാരാധനയ്ക്കും ശേഷം പേടകങ്ങള്‍ അടച്ച് വീരാളിപ്പട്ടു വിരിച്ച് പൂമാലകള്‍ ചാര്‍ത്തി തിരുവാഭരണങ്ങള്‍ എഴുന്നള്ളിക്കാന്‍ സജ്ജമാക്കി. കൊച്ചുതുണ്ടില്‍ ഭാസ്ക്കരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘത്തിലെ മൂന്നുപേര്‍ പേടകങ്ങള്‍ ശിരസിലേറ്റി.
ഉച്ചയ്ക്ക് ഒരു മണിക്ക് ശരണം വിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പേടകങ്ങള്‍ പുറത്തേക്കെഴുന്നള്ളിച്ചു.പന്തളത്തുനിന്ന് പുറപ്പെട ഘോഷയാത്ര കുളനട, ഉള്ളന്നൂര്‍, പാമ്പാടിമണ്ണ് വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തും.
14-ന് രാവിലെ ളാഹയില്‍ നിന്ന് പുറപ്പെട്ട് നിലയ്ക്കല്‍ കൊല്ലമൂഴി വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി ശരംകുത്തിയിലെത്തും. ശരംകുത്തിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ ഘോഷയാത്രയെ വരവേല്‍ക്കും.
പതിനെട്ടാം പടികയറി സന്നിധാനത്തെത്തുന്ന തിരുവാഭരണങ്ങള്‍ സോപാനത്തില്‍ തന്ത്രിയും, മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റവാങ്ങും. തുടര്‍ന്ന് നടയടച്ച് തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും.
പിന്നെ നട തുറന്ന് ദീപാരാധന നടക്കും. അയ്യപ്പ സന്നിധിയില്‍ ദീപാരാധന നടക്കുമ്പോ ള്‍ പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയും.












Click it and Unblock the Notifications