യു ഡി എഫ് യോഗം തിങ്കളാഴ്ച
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് യു ഡി എഫ് ഉന്നതാധികാര സമിതി യോഗം ജനവരി 13 തിങ്കളാഴ്ച ചേരും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഉച്ചയ്ക്ക് ശേഷം 3.30നാണ് യോഗം. ആഗോള നിക്ഷേപക സമ്മേളനം മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുള്ള യു ഡി എഫ് ഉപസമിതി റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കയര്‍മേഖലയിലെ പ്രശ്നങ്ങളും സമിതിയുടെ മുന്നിലുണ്ട്. എന്നാല്‍ ഇതൊന്നും തിങ്കളാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടില്ലെന്നാണ് കരുതുന്നത്. ജിമ്മില്‍ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുന്നത്.












Click it and Unblock the Notifications