അബുസലിമിനെ വിട്ടുകിട്ടിയേക്കും
ലിസ്ബന്‍ : പോര്‍ച്ചുഗലില്‍ തടവില്‍ കഴിയുന്ന അധോലോക നേതാവ് അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ സാധ്യത വര്‍ധിക്കുന്നു. അബു സലിമിനെ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്കിയ അപേക്ഷ പോര്‍ച്ചുഗീസ് കോടതി ചീഫ് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതോടെയാണ് ഇത്.
അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ പോര്‍ച്ചുഗീസ് സര്‍ക്കാര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അനുസരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. അബുസലിമിന് പോര്‍ച്ചുഗീസിലുണ്ടായിരുന്ന വര്‍ക്ക് പെര്‍മിറ്റ് പോര്‍ച്ചുഗീസ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.
അബുസലിമിന് വധിശിക്ഷ നല്കില്ലെന്നും ജീവപരന്ത്യം തടവ് 25 വര്‍ഷത്തിനപ്പുറം നല്കില്ലെന്നും കഴിഞ്ഞ ദിവസം പോര്‍ച്ചുഗീസ് കോടതിയില്‍ ഇന്ത്യ ബോധിപ്പിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ അബു സലിം മുംബൈ സ്ഫോടന പരമ്പരയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഒട്ടേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. അബു സലിമിനോടൊപ്പം പോര്‍ച്ചുഗീസിലെ ലിസ്ബന്‍ ജയിലില്‍ കഴിയുന്ന നടി മോണിക്ക ബേദി, സയിദ് ഹൈദര്‍ എന്നിവരെ കൂടി വിട്ടുകിട്ടുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications