കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഐടി സുവര്‍ണ്ണജൂബിലിക്ക് ബില്‍ഗേറ്റ്സും

  • By Staff
Google Oneindia Malayalam News

സിലിക്കണ്‍ വാലി: ഇന്ത്യയുടെ ഏറ്റവും മികച്ച സാങ്കേതികസ്ഥാപനമായ ഐഐടിയ്ക്ക് 50 വയസ്സ് തികയുന്നു. ഇതിനോടനുബന്ധിച്ച് യുഎസിലെ സിലിക്കണ്‍ വാലിയില്‍ പ്രത്യേക ആഘോഷപരിപാടികള്‍ നടക്കും.

പരിപാടിയില്‍ മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്സും പങ്കെടുക്കും. മനുഷ്യവിഭവശേഷി വികസന മന്ത്രി മുരളി മനോഹര്‍ ജോഷി അധ്യക്ഷനായിരിക്കും. ജനവരി 17,18 തീയതികളിലാണ് ആഘോഷം.

രാജ്യത്തെ വിവിധ ഐഐടികളില്‍ പഠിച്ച, ഇപ്പോള്‍ യുഎസില്‍ ജോലിചെയ്യുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റോബര്‍ട്ട് ബ്ലാക് വില്ലും സ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോണ്‍ ഹെന്നെസിയും പ്രസംഗിക്കും.

രാജ്യത്തെ മിടുക്കരായവരെയാണ് ഐഐടി ആകര്‍ഷിക്കുന്നത്. ഐഐടി എന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികസ്വാതന്ത്യ്രത്തിലേക്കും താല്പര്യമുള്ള തൊഴിലുകളിലേക്കും തിരിയാനുള്ള ടിക്കറ്റാണ്. - സണ്‍ മൈക്രോസിസ്റംസ് സംയുക്ത സ്ഥാപകനും വെഞ്ച്വര്‍ കാപ്പിറ്റലിസ്റുമായ വിനോദ് ഖോസ്ല പറഞ്ഞു.

ഐഐടി ബിരുദധാരികളില്‍ 20 ശതമാനം പേരെങ്കിലും ഇപ്പോള്‍ യുഎസില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. യുഎസില്‍ ഈയിടെ സ്ഥാപിക്കപ്പെട്ട നൂറുകണക്കിന് സ്ഥാപനങ്ങളുടെ തലവന്മാര്‍ ഐഐടിയില്‍ പഠിച്ചവരാണെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായ കാഷ്എഡ്ജിന്റെ സ്ഥാപകനും ഐഐടി ബിരുദധാരിയുമായ ദിലീപ് വെങ്കടാചാരി പറയുന്നു.

ലോകത്തിലെ തന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഞ്ചില്‍ ഒരെണ്ണമായ ഐഐടിയ്ക്ക് പക്ഷെ യുഎസില്‍ വലിയ മതിപ്പില്ല. ഈ ആഘോഷത്തോടെ യുഎസില്‍ ഐഐടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാനാവും. - ദിലീപ് വെങ്കടാചാരി പറയുന്നു.

ഈ ആഘോഷം യുഎസിലെ ഐഐടി പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴിലുടമയിലൂടെ ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ പ്രോത്സാഹനമാകുമെന്ന് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X