കര്‍ണാടകം വെള്ളം വിട്ടുകൊടുക്കും
ദില്ലി: തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാമെന്ന് കര്‍ണാടകം സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര ജലവിഭവമന്ത്രി അര്‍ജുന്‍ സേഥി അറിയിച്ചു.
സംസ്ഥാനങ്ങളിലെയും ജലവിഭവ വകുപ്പിലെയും മന്ത്രിമാരുടെ യോഗത്തില്‍ വെള്ളത്തിന്റെ അളവ് സംബന്ധിച്ച് തീരുമാനമുണ്ടാവും.
വെള്ളപ്രശ്നം സംബന്ധിച്ച് പ്രധാനമന്ത്രി എ. ബി. വാജ്പേയി കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുമായും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായും പ്രത്യേക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കാവേരി ജല അതോറിറ്റി യോഗം നടക്കാതെ പോയതിനാല്‍ ഇതൊരു അനൗദ്യോഗിക ധാരണയാണെന്ന് സേഥി പറഞ്ഞു. കേരള, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ ക്വാറം തികയാത്തതിനെ തുടര്‍ന്നാണ് അതോറിറ്റി യോഗം നടക്കാതിരുന്നത്.
ട്രിബ്യൂണലിന്റെ നേരത്തെയുള്ള ഉത്തരവനുസരിച്ച് കൂടുതല്‍ വെള്ളം വിട്ടുതരണമെന്ന് ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി സേഥി പറഞ്ഞു.












Click it and Unblock the Notifications