കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിപ്പുറം മഠാധിപതിയെ മര്‍ദിച്ചു

  • By Staff
Google Oneindia Malayalam News

നെയ്യാറ്റിന്‍കര: അരുവിപ്പുറം ശിവപ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലുണ്ടായ സംഘട്ടനത്തില്‍ അരുവിപ്പുറം മഠാധിപതി വിദ്യാനന്ദയുള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റു.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് പ്രസിഡന്റ് സ്വാമി സൂക്ഷ്മാനന്ദ, മഠാധിപതി വിദ്യാനന്ദ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഭാരവാഹികളെ തീരുമാനിക്കുന്നതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളില്‍ ചിലരെ ഒഴിവാക്കുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അവര്‍ സംഘം ചേര്‍ന്ന് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. യോഗത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യോഗത്തിന്റെ നടത്തിപ്പ് വിദ്യാനന്ദയെ ഏല്പിച്ച് ശിവഗിരി സന്യാസിമാര്‍ മടങ്ങി.

തുടര്‍ന്ന് വിദ്യാനന്ദയുടെ അധ്യക്ഷതയില്‍ യോഗം തുടങ്ങിയപ്പോഴാണ് പുറത്തു നിന്നെത്തിയ ചിലര്‍ സംഘര്‍ഷം സൃഷ്ടിച്ചത്. ഇതിനിടയില്‍ വിദ്യാനന്ദയ്ക്ക് മര്‍ദനമേറ്റു. വിദ്യാനന്ദയുടെ വസ്ത്രങ്ങള്‍ അക്രമികള്‍ കീറി.

പൊലീസെത്തിയാണ് അക്രമികളെ തുരത്തിയോടിച്ചത്. തുടര്‍ന്ന് വിദ്യാനന്ദയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേര്‍ന്ന് ഭാരവാഹികളെ നിശ്ചയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X