കോഴിക്കോട്ട് ആയുര്‍വേദ പാര്‍ക്ക് സ്ഥാപിക്കും
കോഴിക്കോട്: 250 ഏക്കര്‍ സ്ഥലത്തായി കോഴിക്കോട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആയുര്‍വേദ പാര്‍ക്കിന്റെ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ അറിയിച്ചു.
ജില്ലാ ആയുര്‍വേദ വകുപ്പിനെ സംസ്ഥാനത്തെ രണ്ടാമത്തെ ബചത്ത് വകുപ്പായി പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം ലഭ്യമായാല്‍ പാര്‍ക്ക് സ്ഥാപിക്കാനാവും. ആയുര്‍വേദത്തിലെ എട്ട് ചികിത്സാ രീതികളും പരമ്പരാഗതമായി നടത്താനുള്ളസംവിധാനം പാര്‍ക്കിലുണ്ടാവും. പാര്‍ക്കില്‍ 100 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കും. 25 സ്ഥാപനങ്ങള്‍ക്ക്് പാര്‍ക്കില്‍ ഔഷധക്കൃഷി നടത്താനാവും.
ആയുര്‍വേദ മേഖലയില്‍ നഴ്സിംഗ് കോഴ്സ് തുടങ്ങും. പരമ്പരാഗത ചികിത്സയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്ന കോടതി വിധിയുടെ പശ്ചാത്തത്തില്‍ പരമ്പരാഗത വൈദ്യന്മാരെ സംരക്ഷിക്കുന്ന നിയമനിര്‍മാണം നടത്തും.
കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് ഡീംഡ് യൂണിവേഴ്സിറ്റിയുടെ പദവി നല്‍കും. ആയുര്‍വേദമേഖലയില്‍ രണ്ട് ബിരുദാനന്തര കോഴ്സ് തുടങ്ങുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.












Click it and Unblock the Notifications