കൃഷിക്കാരെ സഹായിക്കാന്‍ കേന്ദ്രപദ്ധതി
കൊച്ചി: കൃഷിക്കാര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കണ്ടെത്താന്‍ സഹായിക്കുന്ന കേന്ദ്രപദ്ധതി വരുന്നു. സംയുക്ത കേന്ദ്ര കാര്‍ഷിക വിപണന ഉപദേശകന്‍ എച്ച്.പി. സിംഗ് ജനവരി 12 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാന കാര്‍ഷിക വിപണന വകുപ്പുമായി ബന്ധപ്പെട്ടായിരിക്കും ഈ പദ്ധതി നടപ്പാക്കുക. വിളവെടുപ്പിന് ശേഷം ഉല്പന്നങ്ങള്‍ക്ക് വില കിട്ടാതിരിക്കുന്ന സ്ഥിതിവിശേഷം പുതിയ പദ്ധതിയിലൂടെ ഒരളവ് വരെ പരിഹരിക്കാന്‍ കഴിയുമെന്ന് സിംഗ് പറഞ്ഞു.
ഗ്രാമങ്ങളില്‍ കാര്‍ഷികോല്പന്നങ്ങള്‍ കേടുവരാതെ സൂക്ഷിക്കാവുന്ന ഗോഡൗണുകള്‍ പണിയുക എന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. ഈ ഗോഡൗണുകള്‍ പണിയാന്‍ വേണ്ട സാമ്പത്തിക സഹായം കേന്ദ്രം നല്കും. കാര്‍ഷികോല്പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ഏറ്റവും ആധുനികമായ സംവിധാനങ്ങളായിരിക്കും ഗോഡൗണുകളില്‍ സ്ഥാപിക്കുക.
കാര്‍ഷികോല്പന്നങ്ങളുടെ വില, വിപണനം എന്നിവയെ സംബന്ധിച്ച വിശദമായ വിവരശേഖരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണന്‍ ഹോട്ടികള്‍ച്ചറല്‍ ബോര്‍ഡ്, അഗ്മാര്‍ക്ക് പാക്കേഴ്സ്, സ്പൈസസ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവര്‍ പങ്കെടുക്കുന്ന നാല് ദിവസത്തെ അഗ്മാര്‍ക്ക് പ്രദര്‍ശനം കൊച്ചിയില്‍ ജനവരി 12 തിങ്കളാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications