വ്യാജ വീഡിയോ കാസറ്റ്: നടപടി വേണം
കൊച്ചി: സിനിമകളുടെ വ്യാജ വീഡിയോ കാസറ്റുകള്‍ പുറത്തിറക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ഫിലിം ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു.
വ്യാജ വീഡിയോ കാസറ്റുകള്‍ വ്യാപകമാവുന്നത് ചലച്ചിത്ര മേഖലയിലുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും നികുതിയിനത്തില്‍ നഷ്ടം വരുന്നുണ്ട്.
ജനവരി 13 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിയാദ് കോക്കര്‍.
സര്‍ക്കാരിന് നികുതിയിനത്തില്‍ നല്ലൊരു തുക നല്‍കുന്ന സിനിമാ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിയാദ് കോക്കര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications