ജിം: 775 സംരംഭകര്‍ പങ്കെടുക്കും
തിരുവനന്തപുരം: പ്രതീക്ഷിച്ചതിലേറെ സംരംഭകര്‍ ആഗോള നിക്ഷേപക സമ്മേളനത്തിനെത്തുന്നുണ്ടെന്ന് വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ അറിയിച്ചു.
അഞ്ഞൂറോളം സംരഭകരെ ആഗോള നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നതായിരുന്നു നേരത്തെയുള്ള ലക്ഷ്യം. ഇതിനകം തന്നെ 775 സംരംഭകര്‍ ജിംല്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു. പുതുതായി രജിസ്ട്രേഷന്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ ഇപ്പോള്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ നിന്നും വ്യവസായ പശ്ചാത്തലമുള്ള 400 പ്രതിനിധികള്‍ ജിംല്‍ പങ്കെടുക്കും. ജനവരി 13 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ജിജി തോംസണ്‍ പറഞ്ഞു.
31,000 കോടിയുടെ പദ്ധതി നിര്‍ദേശങ്ങളാണ് ജിംല്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതിലെല്ലാ പദ്ധതിക്കും നിക്ഷേപകരില്‍ നിന്നും അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നില്ല. 10 ശതമാനത്തോളം പദ്ധതികള്‍ നടപ്പിലാവുമെന്നേ പ്രതീക്ഷിക്കാനാവൂ.
മേളയില്‍ കണ്ടെത്തുന്ന നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന ് പദ്ധതിയെക്കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തും. അനുകൂല സാഹചര്യമുണ്ടാക്കിയ ശേഷമേ പദ്ധതിയ്ക്ക് അനുമതി നല്‍കുകയുള്ളൂ. പദ്ധതി നടത്താന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നതുകൊണ്ടാണ് ഈ രീതി സ്വീകരിയ്ക്കുന്നത്. ഭരണം മാറിയാലും പദ്ധതി നടത്തുന്നതിന് പ്രശ്നം ഉണ്ടാവാന്‍ പാടില്ല. ജിജി തോംസണ്‍ ആവര്‍ത്തിച്ചു.












Click it and Unblock the Notifications