ജിം: 53അംഗ യുഎസ് സംഘമെത്തി
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആദ്യ വിദേശ സംഘമെത്തി.
യുഎസില്‍ നിന്നുള്ള 53 അംഗ സംഘമാണ് ജനവരി 13 തിങ്കളാഴ്ച കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഇതില്‍ കൂടുതല്‍ പേരും വടക്കന്‍ അമേരിക്കയിലെ മലയാളി സംഘടനയായ നോര്‍ക്കയുടെ പ്രതിനിധികളുള്‍പ്പെടെയുള്ള വിദേശമലയാളികളുടെ സംഘമാണ് എത്തിയിരിക്കുന്നത്. അധികം വൈകാതെ വിദേശികള്‍ ഉള്‍പ്പെടെയുള്ള മറ്റൊരു സംഘം കൂടി യുഎസില്‍ നിന്നുമെത്തും.
സമ്മേളനവേദിയായ ഗള്‍ഫാര്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് ജിമ്മിനെതിരെ കാണുന്ന പ്രതിഷേധ ബോര്‍ഡുകളും ചുമരെഴുത്തുകളും നിക്ഷേപകരില്‍ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് നോര്‍ക്ക പ്രതിനിധി ജോര്‍ജ്ജ് എബ്രഹാം പറഞ്ഞു.
ഇതിനകം തന്നെ 775 സംരംഭകര്‍ ജിംല്‍ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞു. പുതുതായി രജിസ്ട്രേഷന്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ ഇപ്പോള്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് നേരത്തെ വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നു പങ്കെടുക്കുന്ന പ്രധാന വ്യവസായ പ്രതിനിധി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. നാസ്കോം തലവന്‍ കിരണ്‍ ക്രാംനിക്കും സമ്മേളനത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications