യൂത്ത് കോണ്‍: ലിസ്റ് നല്‍കിയിട്ടില്ലെന്ന് മുരളി
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് താന്‍ ആര്‍ക്കും ലിസ്റ് നല്‍കിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
കെ പി സി സി പ്രസിഡന്റിന് ഗ്രൂപ്പോ ലിസ്റോ ഇല്ല. ഗ്രൂപ്പ് നേതാക്കള്‍ നല്‍കുന്ന ലിസ്റുകള്‍ ഹൈക്കമാന്റിനെത്തിക്കുന്ന പോസ്റ്മാന്റെ ജോലിയല്ല കെ പി സി സി പ്രസിഡന്റിന്റേതെന്നതിനാല്‍ ലിസ്റുകള്‍ പരിശോധിച്ചിട്ടുണ്ട്. ലിസ്റിലുള്ളവരുടെ യോഗ്യത പരിശോധിക്കേണ്ടതും കെ പി സി സി പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്- മുരളി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ടെ കെ. മുരളീധരനും കെ. കരുണാകരനും വെവേറെ ലിസ്റുകള്‍ നല്‍കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കെ പി സി സി ഉപസമിതി നിര്‍ദേശ പ്രകാരമാണ് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ സമ്മേളനത്തില്‍ പങ്കെടുത്തത്. കാര്‍ഷിക സര്‍വകലാശാല നിര്‍വാഹക സമിതി തിരഞ്ഞെടുപ്പില്‍ നിന്ന് ടി. എച്ച്. മുസ്തഫ പിന്മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications