പത്മജ ഭാരവാഹി ലിസ്റിലില്ല
കോഴിക്കോട്: വൈദ്യുതി ബോര്‍ഡിലെ യൂണിയനുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമെന്ന നിലയില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റായി കെ പി സി സി നിയമിച്ച പത്മജ വേണുഗോപാല്‍ ഭാരവാഹി ലിസ്റിലില്ല.
എം. എസ്. റാവുത്തറുടെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേഷനില്‍ പത്മജയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിക്കണമെന്നാണ് കെ പി സി സി നിര്‍ദേശിച്ചിരുന്നത്.
കോഴിക്കോട് ചേര്‍ന്ന കോണ്‍ഫെഡറേഷന്‍ സമ്മേളനത്തിന്റെ പോസ്ററുകളില്‍ പത്മജയുടെയും ചിത്രമുണ്ടായിരുന്നു. എന്നാല്‍ പത്മജ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുക്കാത്ത ഒരാളെ ഭാരവാഹി ലിസ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് റാവുത്തര്‍ അറിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കാത്തവരെ ഭാരവാഹികളാക്കേണ്ടതില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications