വിദ്യാര്‍ത്ഥി പ്രക്ഷോഭം പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ ആരംഭിക്കാനിരുന്ന പ്രക്ഷോഭം തല്ക്കാലത്തേക്ക് പിന്‍വലിച്ചതായി പ്രതിപക്ഷവിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു. ജനവരി 13 തിങ്കളാഴ്ച വാര്‍ത്തസമ്മേളനത്തിലാണ് പ്രതിപക്ഷവിദ്യാര്‍ത്ഥിസംഘടനകള്‍ ഇക്കാര്യം അറിയിച്ചത്.
തിങ്കളാഴ്ച വിദ്യാഭ്യാസമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ ആവശ്യങ്ങള്‍ പലതും പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്കിയ സാഹചര്യത്തിലാണ് പ്രക്ഷോഭം പിന്‍വലിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന നേതാവ് ടി.വി. രാജേഷ് പറഞ്ഞു. അതേ സമയം തങ്ങള്‍ പ്രക്ഷോഭം നടത്തുമെന്ന് എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ പ്രവേശനനടപടികള്‍ സംബന്ധിച്ച് മാറ്റങ്ങള്‍ വരുത്താമെന്നും മന്ത്രി ഉറപ്പുനല്കിയതായി രാജേഷ് പറഞ്ഞു. അതേ സമയം ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ മുന്നില്‍ മന്ത്രി സാഷ്ടാംഗം നമസ്കരിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കെഎസ്യു ഉള്‍പ്പെടെയുള്ള ഭരണാനുകൂല വിദ്യാര്‍ത്ഥിസംഘടനാപ്രതിനിധികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.












Click it and Unblock the Notifications