വിമാനത്താവള വികസനത്തിന് സമിതി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു ഉപദേശക സമിതിയ്ക്ക് രൂപം നല്‍കി.
വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷം ജനവരി 13 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കങ്ങളിന്മേല്‍ അപ്പപ്പോള്‍ തീരുമാനമെടുക്കുന്നതിന് ഉപദേശക സമിതിയ്ക്ക് അധികാരമുണ്ടാവും.
സഹകരണ മന്ത്രി എം. വി. രാഘവന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ചേംബര്‍ ഒഫ് കോമേഴ്സ് പ്രതിനിധികളും തൊഴിലാളികളുടെയും നാട്ടുകാരുടെയും സംഘടനാ പ്രതിനിധികളും അംഗങ്ങളായിരിക്കും.
എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് 27 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഉടന്‍ കൈമാറും. 130 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് കേന്ദ്രത്തെ അറിയിക്കും.
ഭൂമി ഏറ്റെടുക്കല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അപ്പപ്പോള്‍ പരിഹരിക്കും. ഭൂമി ഏറ്റെടുത്തയുടനെ തന്നെ ഭൂമിയുടെ വിലയും നല്‍കും.












Click it and Unblock the Notifications