കീര്‍ത്തി ആസാദ് അറസ്റിലായി
ദര്‍ബംഗ: മുന്‍ ക്രിക്കറ്റ് താരവും ബീഹാറില്‍ നിന്നുള്ള ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് അറസ്റില്‍. ഒരു കേസില്‍ പല കുറി സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് ആസാദിനെ പൊലീസ് അറസ്റ് ചെയ്തത്.
അറസ്റിനാധാരമായ സംഭവം 2001ലാണ് നടന്നത്. തന്റെ മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബീഹാര്‍ വൈദ്യുതി ബോര്‍ഡ് ജനറല്‍ മാനജേരുടെ ഓഫീസില്‍ തള്ളിക്കയറി അതിക്രമം കാട്ടിയെന്നതായിരുന്നു ആസാദിനെതിരായ കുറ്റം.
ഈ കേസില്‍ കോടതി പല തവണ സമന്‍സ് അയച്ചെങ്കിലും ആസാദ് കോടതിയില്‍ ഹാജരായില്ല. ജനവരി 13 തിങ്കളാഴ്ച ആസാദ് ലെഹരിയ സരാസ് സ്റേഷനില്‍ കീഴടങ്ങി. ആസാദിനെ കോടതി റിമാന്റ് ചെയ്തു. തന്റെ അറസ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആസാദ് ആരോപിച്ചു.












Click it and Unblock the Notifications