Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏജന്റ്

കണ്ണൂര്‍: കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏജന്റുമാരായാണ് അധികാരത്തിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഏകതാ പരിഷത്ത് നാഷണല്‍ കണ്‍വീനര്‍ പി. വി. രാജഗോപാല്‍ പറഞ്ഞു.

ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനും ഭൂപരിഷ്കകരണത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണം. എന്നാല്‍ ആഗോളവല്‍ക്കരണ നയങ്ങളുമായി മുന്നോട്ടുപോവുന്ന സര്‍ക്കാര്‍ പാവങ്ങളെ അവഗണിക്കുകയാണ്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പട്ടിണി മൂലം ആളുകള്‍ മരിക്കുകയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏകതാ പരിഷത്ത് പ്രധാനമായും പ്രവര്‍ത്തിയ്ക്കുന്നത്. ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ദുരിതമനുഭവിക്കുകയാണ്.

ആഗോളവല്‍ക്കരണം സമ്പന്നര്‍ക്കു മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. ഇതിന്റെ ദുരിത ഫലങ്ങളെല്ലാം അനുഭവിക്കുന്നത് പാവങ്ങളാണ്. ജനങ്ങളുടെ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ മാത്രമാണ് ഇപ്പോള്‍.

പാവപ്പെട്ടവരുടെ പുനരധിവാസത്തിനായി ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം പരിഷത്ത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഭൂമി ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്- രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+