ജിം ല്‍ ചെറു നഗര പദ്ധതികളും
തിരുവനന്തപുരം: ആഗോള നിക്ഷേപക സമ്മേളനത്തില്‍ ഭവനപദ്ധതികളും അവതരിപ്പിയ്ക്കുമെന്ന് ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. എ. മാണി വ്യക്തമാക്കി. 134 കോടി രൂപയുടെ ചെറിയ ടൗണ്‍ഷിപ്പ് പദ്ധതി അവതരിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
ആക്കുളം ടൗണ്‍ഷിപ്പ് പദ്ധതിയും കൊച്ചിയിലെ മറൈന്‍ ഡ്രൈവ് ഇക്കൊ ടൗണ്‍ഷിപ്പ് പദ്ധിയുമാണ് ഇതില്‍ പ്രധാനം. ഈ രണ്ട് പദ്ധതികളും ഏറ്റെടുത്ത് നടത്താന്‍ താല്പര്യമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. ഹഡ്കൊയും ഭവന നിര്‍മ്മാണ ബോര്‍ഡും സംയുക്തമായാണ് ഈ പദ്ധികള്‍ക്ക് രൂപം നല്‍കിയിരിയ്ക്കുന്നത്.
ആക്കുളം ടൗണ്‍ഷിപ്പ് പദ്ധതിയ്ക്ക് ഭവനിര്‍മ്മാണ ബോര്‍ഡിന്റെ കൈവശമുള്ള 35.66 ഏക്കര്‍ സ്ഥലമാണ് നല്‍കുക. ഏകദേശം 36 കോടി രൂപ ചെലവു വരുന്ന ഈ പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈപദ്ധതിയില്‍ വൃദ്ധജനങ്ങള്‍ക്കായി എട്ട് ഏക്കറില്‍ പുരാതന മാതൃകയിലുളള 250 വീടുകളും ഉണ്ടാവും. വീടുകളും കടകളും വിനോദ കേന്ദ്രങ്ങളുമുള്ള മൂന്ന് മേഖലകളായിരിയ്ക്കും ഇവിടെ നിര്‍മ്മിയ്ക്കുക.
പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന എക്കോ ടൗണ്‍ഷിപ്പ് പദ്ധതിയ്ക്കായി ഭാരത് പെട്രോളിയത്തിന്റെ 20 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 98 കോടി രൂപയുടെ പദ്ധതിയാണിത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന അന്താരാഷ്ട്ര കണ്‍സര്‍ട്ടന്‍സി സ്ഥാപനമാണ് ഈ രണ്ടു പദ്ധതികളും തയ്യാറാക്കിയത്.
കേരളത്തിന് ആറര ശതമാനം വികസനം വേണമെങ്കില്‍ 55,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവണം. ഇപ്പോള്‍ 4.9 ശതമാനം മാത്രമാണ് നമ്മുടെ വികസനം.
കേരളത്തില്‍ വികസന സംസ്കാരം ഉണ്ടാക്കാനായി പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് മാണി പറഞ്ഞു. ഇതിന്റെ ഭാഗമായി 2003- 2004 വികസന വര്‍ഷമായി ആചരിയ്ക്കും.












Click it and Unblock the Notifications