ജിം: വിദേശ നിക്ഷേപം 10% മാത്രം
തിരുവനന്തപുരം: തദ്ദേശ നിക്ഷേപകരില്‍ നിന്നാണ് ആഗോള നിക്ഷേപക സമ്മേളനത്തില്‍ കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ ഉറപ്പായ 10,000 കോടിയുടെ നിക്ഷേപത്തില്‍ 10 ശതമാനം മാത്രമാണ് വിദേശനിക്ഷേപമെന്ന് മന്ത്രി എം. എം. ഹസ്സന്‍, വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണ്‍ എന്നിവര്‍ പറഞ്ഞു. ജനവരി 14 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
റിലയന്‍സ് പോലുള്ള ദേശീയ നിക്ഷേപകരില്‍ നിന്നാണ് കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാക്കി നിക്ഷേപകര്‍ക്ക് മുന്നില്‍ വയ്ക്കുന്ന പദ്ധതികള്‍ക്ക് പുറമേ നിക്ഷേപകരും പുതിയ പദ്ധതികള്‍ മേളയില്‍ സമര്‍പ്പിയ്ക്കുമെന്ന് കരുതുന്നു. അവയും നന്നെന്ന് കണ്ടാല്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കും.
ആഗോള നിക്ഷേപക സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയെ കൂടാതെ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ കെ. സി. പന്ത്, മലേഷ്യന്‍ മന്ത്രി സാമിവേലു, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications