ചെറുകോല്‍പുഴ സംഗമത്തിന് വെള്ളാപ്പള്ളിയും
കോഴിക്കോട്: ചെറുകോല്‍പുഴ ഹിന്ദുമത സംഗമത്തിന്റെ സമാപന സമ്മേനത്തിലേയ്ക്ക് എസ് എന്‍ ഡി പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന് ക്ഷണം.
ഇത് ആദ്യമായാണ് എസ് എന്‍ ഡി പി യുടെ ഒരു പ്രതിനിധിയ്ക്ക് ചെറുകോല്‍പുഴ സമ്മേളനത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനം കിട്ടുന്നതെന്ന് വെളളാപ്പള്ളി പറയുന്നു. ഫിബ്രവരി ഒമ്പതിനാണ് ചെറുകോല്‍പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്.
വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് ഇത് വ്യക്തമാക്കിയത്. കണ്ണൂരില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന മലബാര്‍ മഹാ സംഗമം രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ണ് തുറപ്പിയ്ക്കും. ഇതുവരെ അവര്‍ പിന്നോക്ക വിഭാഗങ്ങളെ അവഗണിയ്ക്കുകയായിരുന്നു. സമ്മേളനത്തിന് ശേഷം ഇതില്‍ മാറ്റമുണ്ടാവും. ബി ജെ പി യുമായി യോജിയ്ക്കാന്‍ എസ് എന്‍ ഡി പി യോഗം ഉദ്ദേശിയ്ക്കുന്നില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പി പരമേശ്വരന്‍ പറയുന്ന ഹിന്ദു ഐക്യവും താന്‍ പറയുന്ന ഹിന്ദു ഐക്യവും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്.
സി പി എം പ്രവര്‍ത്തകര്‍ യോഗം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയാണ് എന്നാല്‍ അതിനെ സംയമനത്തോടുകൂടിനേരിടാനാണ് യോഗം ആഗ്രഹിയ്ക്കുന്നത്. വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications