ഇന്‍ഫോസിസിന് അമ്പലമേട് ഉചിതമെന്ന് ഐടിമിഷന്‍
കൊച്ചി: ഇന്‍ഫോസിസ് കേരളത്തില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സോഫ്റ്റ്വേര്‍ ഡെവലപ്പ്മെന്റ് കാമ്പസിന് ഉചിതമായ സ്ഥലം അമ്പലമേട്ടിലെ ഫാക്ടിന്റെ ദ്വീപാണെന്ന് ഐ ടി മിഷന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അമ്പലമേടിലെ 1572 ഏക്കര്‍ സ്ഥലം ഫാക്ടിന്റെ ഉടമസ്ഥതയിലാണ്. ഇതില്‍ 70 ഏക്കര്‍ ഉള്ള ദ്വീപും ഉണ്ട്. ഇന്‍ഫോസിസിന് ക്യാമ്പസ് സ്ഥാപിക്കാന്‍ വേണ്ടത് 25 ഏക്കര്‍ സ്ഥലമാണ്.
അമ്പലമേട് ഹൗസ് പാട്ടത്തിന് കൊടുക്കാന്‍ ഫാക്ട് ഒരുക്കമാണ്. സാമ്പത്തികമായി വിഷമതയിലായ ഫാക്ട് പണം നേടാനുള്ള മാര്‍ഗ്ഗമായാണ് അമ്പലമേട് ഹൗസും അതിനോടൊപ്പമുള്ള സ്ഥലവും വില്കാന് തയ്യാറാവുന്നത്. കഴിഞ്ഞ വര്‍ഷം സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഒരു ഭാഗം പാട്ടത്തിനെടുത്തിരുന്നു.
അമ്പലമേട് ഹൗസ് ഇന്‍ഫോസിസ് അതിഥി മന്ദിരമായി ഉപയോഗിക്കാമെന്നും ഇന്‍ഫോസിസ് കാമ്പസ് കമ്പനിയുടെ ആവശ്യത്തിന് അനുസരിച്ച് വേറെ നിര്‍മിക്കാമെന്നും ഐ ടി മിഷന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
കടലിനടിയിലൂടെയുള്ള രണ്ട് കേബിളുകള്‍ എത്തുന്നത് കൊച്ചിയിലാണ്. ഇത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധപ്പെടാന്‍ സൗകര്യം കൂട്ടുന്നു. തിരുവനന്തപുരത്ത് കമ്പനി തുടങ്ങിയാല്‍ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെടാന്‍ മാത്രം 30 ശതമാനം അധിക ചെലവ് വരുമെന്നാണ് ഐടി മിഷന് ഉദ്വോഗസ്ഥര്‍ കരുതുന്നത്.
തിരുവനന്തപുരവും കൊച്ചിയുമാണ് ഇന്‍ഫോസിസ് കാമ്പസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങള്‍. തിരുവനന്തപുരത്തിനടുത്ത് ആക്കുളവും ടെക്നോപാര്‍ക്കിലെ ഭവാനി ബില്‍ഡിംഗും ഇന്‍ഫോസിസ് കാമ്പസിനായി സര്‍ക്കാര്‍ പരിഗണിക്കുന്ന സ്ഥലങ്ങളാണ്. ആക്കുളത്ത് കായല്‍ തീരത്ത് 80 ഏക്കര്‍ സ്ഥലം ലഭ്യമാണ്. ടെക്നോപാര്‍ക്ക് രണ്ടാം ഘട്ടത്തിലെ ഭവാനി എന്ന കെട്ടിടത്തില്‍ എട്ട് ലക്ഷം ചതുരശ്ര അടി സ്ഥലം കമ്പനി സ്ഥാപിയ്ക്കാന്‍ പറ്റിയ രീതിയില്‍ പണിതീര്‍ത്തതാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications