കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകരവിളക്ക് തൊഴാന്‍ ലക്ഷങ്ങള്‍

  • By Staff
Google Oneindia Malayalam News

ശബരിമല: മകരവിളക്ക് തൊഴാനെത്തിയ ലക്ഷങ്ങളെക്കൊണ്ട് ശബരിമലയും പരിസരവും വീര്‍പ്പുമുട്ടുന്നു. ആന്ധ്ര, തമിഴ്നാട്, കര്‍ണ്ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലും.

ജനവരി 14 ചൊവാഴ്ച വൈകീട്ട് 5.28നാണ് മകരസംക്രമം. സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന ദിവ്യമുഹൂര്‍ത്തമാണ് മകരസംക്രമം. ഈ സമയത്ത് ഉദിക്കുന്ന നക്ഷത്രവും ജ്യോതിയും കണ്ട് തൊഴുതാല്‍ പുണ്യം കിട്ടുമെന്നാണ് സങ്കല്പം. ശബരിമല തീര്‍ത്ഥാടനക്കാലത്തെ ഒരു പ്രധാനദിവസമാണ് ഇത്.

മകരവിളക്ക് ദിവസമായ ചൊവാഴ്ച ഉച്ചപൂജ കഴിഞ്ഞ് നടയടച്ചിരിക്കുകയാണ്. ഇനി ദീപാരാധനയ്ക്ക് ശേഷമേ തീര്‍ത്ഥാടകരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കൂ. പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകീട്ട് ശബരിമലയിലെത്തും. ഈ ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ സന്നിധാനത്ത് വരവേല്ക്കും. ഈ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധനയ്ക്കായി വൈകീട്ട് 6.30ന് നടതുറക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

തിരക്ക് കൂടിയതിനാല്‍ മരക്കൂട്ടത്ത് നിന്നും ഒരുവഴി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പമ്പയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളെല്ലാം വാഹനങ്ങളെക്കൊണ്ട് നിറഞ്ഞ. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരും സേവനപ്രവര്‍ത്തകരും രംഗത്തുണ്ട്.

പാണ്ടിത്താവളത്തുനിന്ന് ഒരു ലക്ഷം പേര്‍ക്ക് മകരജ്യോതി തൊഴാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു. മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തുള്ള കെട്ടിടങ്ങളുടെ മുകളില്‍ ആരും കയറരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇപ്പോഴെ ഈ കെട്ടിടങ്ങളുടെ മുകളില്‍ അയ്യപ്പന്മാര്‍ സ്ഥാനംപിടിച്ചുകഴിഞ്ഞതായി ഞങ്ങളുടെ ശബരിമല ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാന്‍ വേലികള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് പമ്പയിലെ പ്രത്യേക പൊലീസ് ഓഫീസര്‍ പത്മകുമാര്‍ പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ വടശ്ശേരിക്കര-പ്ലാപ്പള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള പ്രധാന റോഡ് അടയ്ക്കും. സന്നിധാനം, പമ്പ, പാണ്ടിത്താവളം, പുല്ലുമേട് എന്നിവിടങ്ങളില്‍ കുടിവെള്ളം വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. 300 ബസുകള്‍ ശബരിമലയിലേക്ക് മാത്രമായി സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി പ്രത്യേക ഓഫീസര്‍ വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

മകരജ്യോതി കണ്ട് മടങ്ങുന്നവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ഈ 300 ബസുകളും സര്‍വീസ് നടത്തും. മന്ത്രി ജി. കാര്‍ത്തികേയന്‍, കേരള ഹൈക്കോടതി നിയമിച്ച പ്രത്യേക കമ്മീഷണര്‍ ഡി. ശ്രീവല്ലഭന്‍, ഐജിമാരായ വി.ആര്‍. രാജീവന്‍, ശേഖരന്‍ മിനിയോടന്‍, ദേവസ്വം കമ്മീഷണര്‍ എസ്. അയ്യപ്പന്‍ നായര്‍ എന്നിവര്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X