ലൈംഗിക തൊഴിലാളി സമ്മേളനം മാര്‍ച്ചില്‍
തിരുവനന്തപുരം: മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികളുടെ സമ്മേളനം തിരുവനന്തപുരത്ത് നടക്കും.
നേരത്തെ ജനവരിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമ്മേളനം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കുമെന്ന് നളിനി, ലിസി, ശിവന്‍, ശാരദ, സൗമിനി എന്നിവര്‍ അറിയിച്ചു. മാര്‍ച്ച് മൂന്ന് ലൈംഗിക തൊഴിലാളി ദിനമാണ്.
ലൈംഗിക തൊഴിലിന്റെ നഷ്ടപ്പെട്ട പാരമ്പര്യവും അന്തസും തിരിച്ചുപിടിക്കുകയാണ് സമ്മേളനത്തിന്റെ പ്രധാനലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ വിനോദം പകരുന്നവരെന്ന നിലയില്‍ സമൂഹത്തില്‍ മാന്യതയും സ്ഥാനവുമുണ്ടായിരുന്ന ലൈംഗിക തൊഴിലാളികളെ ഇപ്പോള്‍ കുറ്റവാളികളായാണ് കാണുന്നത്.
പണം വാങ്ങി നല്‍കുന്ന സേവനമെന്ന നിലയില്‍ ലൈംഗിക തൊഴിലിന് അംഗീകാരം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടും. ലൈംഗിക തൊഴിലിനെ കുറ്റകൃത്യമായി കാണുന്ന നിയമങ്ങള്‍ മാറണം.
ലൈംഗിക തൊഴിലിനെയും വ്യഭിചാരത്തെയും വേര്‍തിരിക്കുക എന്നതാണ് സമ്മേളനത്തിന്റെ മറ്റൊരു ലക്ഷ്യം. വ്യഭിചാരം ഏത് കാരണത്തിന്റെ പേരിലായാലും നിയമവിരുദ്ധമാണ്. എല്ലാ ലൈംഗിക തൊഴിലിനെയും വ്യഭിചാരമായി കാണുന്ന രീതി മാറണം.
പാട്ടും നൃത്തവും നാടകവും സംഗീതപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.












Click it and Unblock the Notifications