ജിം: 10,000 കോടിയുടെ നിക്ഷേപം ഉറപ്പായി
തിരുവനന്തപുരം: ആഗോളനിക്ഷേപക സമ്മേളനത്തില്‍ 10,000 കോടിയുടെ നിക്ഷേപം ഉറപ്പായിട്ടുണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.
യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ആഗോള നിക്ഷേപക സമ്മേളനത്തിന്റെ കാര്യത്തില്‍ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ഇതുമൂലം വികസനത്തിന് അനുയോജ്യമായ ഒരു സാഹചര്യമാണ് സംസ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്നത്.
വ്യവസായങ്ങള്‍ക്ക് പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ അനുമതി നല്‍കണമെന്ന് ഉന്നതാധികാര സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഇന്ത്യന്‍ അലൂമിനിയം കമ്പനി പോലുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി നിരക്ക് മൂലം പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി നിരക്ക് കൂട്ടുകയോ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ അനുവദിക്കുകയോ വേണമെന്നാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാന്‍ അനുമതി നല്‍കണമെന്ന് നിര്‍ദേശിക്കുന്നത്.












Click it and Unblock the Notifications