വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഹര്‍ജി
കൊച്ചി: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സി ബി ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
ചേര്‍ത്തല കഞ്ചുകുളങ്ങരയിലെ രാമനാണ് ഹര്‍ജി നല്‍കിയത്. കഞ്ചുകുളങ്ങര ദേവി ക്ഷേത്രത്തിന് വേണ്ടി ഐശ്വര്യ ട്രസ്റിന്റെ പ്രസിഡന്റെന്ന നിലയില്‍ വെള്ളാപ്പള്ളി ജനങ്ങളില്‍ നിന്നും വലിയൊരു തുക പിരിച്ചെടുത്തിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഓഡിറ്റുകള്‍ നടത്താതെ കഴിഞ്ഞ 20 വര്‍ഷമായി കോടികളുടെ തിരിമറിയാണ് മാനേജിംഗ് കമ്മിറ്റി നടത്തിയത്.
മാരാരിക്കുളം പൊലീസിന് ഇതുസംബന്ധിച്ച് ഒരു പരാതി നല്‍കിയിരുന്നു. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. എന്നാല്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications