മുംബൈയിലെ തീയറ്ററുകളില്‍ ഇനി ദേശീയ ഗാനം
മുംബൈ: മുംബൈയിലെ തീയറ്ററുകളില്‍ ഇനി ദേശീയ ഗാനം കേള്‍ക്കാം. ഈ ജനവരി 26 മുതല്‍ മുംബൈയിലെ എല്ലാ തീയറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് എല്ലാ പ്രദര്‍ശനത്തിനും ശേഷം ദേശീയ ഗാനം കേള്‍പ്പിയ്ക്കുന്ന പതിവ് നിറുത്തിയത്.
ആഭ്യന്ത്ര മന്ത്രി കൂടിയായ ഉപ മുഖ്യമന്ത്രി ഛഗന്‍ ഭൂജ്പാലാണ് ഈ ഉത്തരവ് ഇറക്കിയിരിയ്ക്കുന്നത്. നാഷണല്‍ യൂത്ത് കോണ്‍ഗ്ര് ആണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അത് ഉപ മുഖ്യമന്ത്രി അംഗീകരിയ്ക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്ര് ദേശീയ ഗാനം ആലപിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം തുടങ്ങിയിട്ട് ഒരുമാസമായി. അവര്‍തന്നെ തീയറ്ററുകളില്‍ കേള്‍പ്പിയ്ക്കാനായി നേവി ബാന്റില്‍ വായിച്ച ദേശീയ ഗാനത്തിന്റെ കസെറ്റും തയ്യാറാക്കിയിരുന്നു.
പ്രമുഖ ചലച്ചിത്ര നടീനടന്മാര്‍ ത്രിവര്‍ണപതാക വഹിച്ചുകൊണ്ട് ദേശീയ ഗാനം പാടുന്ന ഒരു വീഡിയൊയും യൂത്ത് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. അമിതാ ബച്ചന്‍, ഷാ രുഖ് ഖാന്‍, സുനില്‍ ഷെട്ടി, ജാക്കി ഷ്രോഫ്, ഹൃതിക് രോഷന്‍, റാണി മുഖര്‍ജി ചിത്രകാരനായ എം. എഫ്. ഹുസൈന്‍ എന്നിവരാണ് ഈ വീഡിയൊയിലുള്ളത്.












Click it and Unblock the Notifications