ഭവാനി: ജനവരി 27ന് സത്യഗ്രഹം
കോയമ്പത്തൂര്‍: ഭവാനി പുഴയ്ക്ക് കുറുകെ കേരളം അണ കെട്ടുന്നതില്‍ പ്രതിഷേധിച്ച് സത്യഗ്രഹം നടത്താന്‍ കോയമ്പത്തൂരില്‍ നടന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
കോയമ്പത്തൂര്‍, മേട്ടുുപാളയം, തിരുപൂര്‍, സത്യമംഗലം, ഈറോഡ് എന്നിവിടങ്ങളില്‍ ജനവരി 27ന് സത്യഗ്രഹം നടത്തും. ജനവരി 14 ചൊവാഴ്ച രാത്രി നടന്ന യോഗത്തില്‍ ഡി എം കെ. സി പി എം, സി പി ഐ. എം ഡി എം കെ, ബി ജെ പി തുടങ്ങിയ പാര്‍ട്ടികളുടെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു.
പ്രശ്നം കൈകാര്യം ചെയ്യുന്നതിന് ഒരു സമിതി രൂപീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. ജനവരി 18ന് ഒരു സംഘം പ്രശ്നം പഠിക്കുന്നതിന് അണ കെട്ടുന്ന മുക്കളി സന്ദര്‍ശിക്കും.
ഭവാനി കര്‍ഷക അസോസിയേഷന്‍ അണ കെട്ടുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കും. അണ കെട്ടുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തും.












Click it and Unblock the Notifications