വിവാഹത്തിന് രക്തപരിശോധന നിര്‍ബന്ധമാക്കാന്‍ ക്രിസ്തീയ സഭ
തൃശൂര്‍: വിവാഹത്തിന് മുമ്പ് വധുവിനും വരനും രക്തപരിശോധന നിര്‍ബന്ധമാക്കാന്‍ കത്തോലിക്കാ സഭ ആലോചിയ്ക്കുന്നു. സമൂഹത്തില്‍ എയ്ഡ് രോഗമുള്ളവര്‍ കൂടിവരുന്നത് കണക്കിലെടുത്താണിത്. നിരപരാധികള്‍ എയ്ഡ്സ് രോഗ ബാധിതരാവാതരിയ്ക്കാനാണ് സഭ ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. തൃശൂര്‍ ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍നടന്ന പുരോഹിതരുടെ ഒരു യോഗത്തില്‍ ഇക്കാര്യം സജീവ ചര്‍ച്ചയ്ക്ക് വിഷയമായി. ആര്‍ച്ച് ബിഷപ്പ് ജേക്കബ് തുങ്കുഴിയാണ് ഈ പ്രശ്നം ചര്‍ച്ചയ്ക്ക് കൊണ്ടുവന്നത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുമതത്തില്‍ പെട്ടവര്‍ വിവാഹത്തിന് മുമ്പ് ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റും രക്ത പരിശോധനാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്. ഫാദര്‍ ഫ്രാന്‍സിസ് കാരിപ്പേരിയാണ് ഇക്കാര്യം യോഗത്തില്‍ വ്യക്തമാക്കിയത്. പ്രശ്നം സിനഡിനുമുന്നില്‍ വയ്ക്കും. പിന്നീട് മാത്രമേ തീരുമാനം എടുക്കുകയുള്ളു.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ ചെറിയ അവധി എടുത്ത് കേരളത്തില്‍ വന്നാണ് വിവാഹിതരാവുന്നത്. അതുകൊണ്ട് പലപ്പോഴും വധുവിന്റെ വീട്ടുകാര്‍ക്ക് വരനെകുറിച്ച് വേണ്ട അന്വേഷണം നടത്താന്‍ കഴിയാറില്ല. ഇത്തരത്തിലുള്ള ഘട്ടങ്ങളില്‍ വരന്റെ ആരോഗ്യ കാര്യങ്ങളില്‍ ഉറപ്പുണ്ടാക്കുന്നതിനാണ് ഇത്തരം പരിശോധന വേണമെന്ന് ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications