കേരളം മികച്ച ഐടി സൗഹൃദ സംസ്ഥാനം
തിരുവനന്തപുരം: വ്യവസായ സംരംഭകര്‍ക്ക് മിനിമം സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കേരളം വിവരസാങ്കേതികവിദ്യാ വ്യവസായങ്ങള്‍ക്ക് ചെലവ് കുറഞ്ഞ പ്രദേശമാണെന്ന് വിവരസാങ്കേതിവിദ്യാ സെക്രട്ടറി അരുണാ സുന്ദര്‍രാജ് പറഞ്ഞു.
കുറഞ്ഞ ചെലവും പുതിയ തൊഴില്‍ സംസ്കാരവും കേരളത്തെ വിവരസാങ്കേതികവിദ്യാ മേഖലയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും അനുകൂലമായ അന്തരീക്ഷമുള്ള സംസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും മികച്ച ഐടി സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വൈറ്റ് കോളര്‍ ജോലികളില്‍ മാത്രമാണ് തൊഴില്‍ അവസരം ലഭിക്കുന്നതെന്ന ധാരണ ഐ ടി മേഖല ഇല്ലാതാക്കിയിട്ടുണ്ടെന്ന് അരുണ സുന്ദര്‍രാജ് പറഞ്ഞു.
ആഗോള നിക്ഷേപക സമ്മേളനത്തോടെ കേരളം ഐ ടി മേഖലയില്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാവുന്നതോടെ കേരളം ഐ ടി മേഖലയില്‍ ഏറെ മുന്നിലെത്തുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കീഴിലുള്ള ഇ-ഭരണ പദ്ധതി, പൊതു ഉപയോഗങ്ങള്‍ക്കുള്ള പണം അടക്കുന്നകിനുള്ള ഫ്രണ്ട്സ് എന്ന ഏകജാലക പദ്ധതി എന്നിവ ആഗോള നിക്ഷേപക സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications