ഐഎംഎ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വൃക്ക തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയെന്ന പരാതിയെ തുടര്‍ന്ന് മൂന്ന് ഐ എം എ ഭാരവാഹികള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ടി. ചെറിയാന്‍, സെക്രട്ടറി ഡോ. സുരേഷ്കുമാര്‍, എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ഭാസ്കരന്‍ എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വൃക്ക തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തിയ സമിതിയുടെ ചെയര്‍മാനായിരുന്ന ഡോ. മുഹമ്മദലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. മൂന്ന് പേരോടും ഹാജരാവാന്‍ ആവശ്യപ്പെട്ട് ജനവരി 15 ബുധനാഴ്ച നോട്ടീസയക്കും. മുഹമ്മദലിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.
മൂന്ന് പ്രതികളും ചേര്‍ന്ന് തന്റെ റിപ്പോര്‍ട്ട് തിരുത്തിയെന്നും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രസിദ്ധീകരിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നും ആരോപിച്ചാണ് മുഹമ്മദലി പരാതി നല്‍കിയത്.












Click it and Unblock the Notifications